കാഞ്ഞങ്ങാട്: (www.evisionnews.in) അരയി ജമാഅത്ത് പ്രസിഡണ്ടും ലീഗ് നേതാവുമായ ബി കെ യൂസുഫ് ഹാജിയുടെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അഗ്നിക്കിരയാക്കുകയും ചെയ്ത കേസിലെ പ്രതികളും അരയി സ്വദേശികളുമായ ചാപ്പയില്‍ മനോജ്(31), ബിജു(29) എന്നിവരെ മുംബൈ സഹാറ അന്താരാഷ്ട്ര വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് പോലീസ് നാട്ടിലെത്തിച്ചു. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നതിനിടയിലാണ് ഇരുവരും മുംബൈയില്‍ പിടിയിലായത്.
സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ഇവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. കഴിഞ്ഞ നവംബര്‍ 22 ന് പുലര്‍ച്ചെയാണ് യൂസുഫ് ഹാജിയുടെ വീടിന് നേരെ അക്രമം നടന്നത്.
മനോജിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുക്കാന്‍ ഹൊസ്ദുര്‍ഗ് എ എസ് ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, സന്തോഷ് എന്നിവരാണ് മുംബൈയിലേക്ക് പോയത്. ഇവരെ ഇന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Keywords: Jamath President, vehicles, prathikal, arai, Kanhangad, Gulf, Hosdurg, look out notice, Yousuf Haji
Post a Comment
0 Comments