കരുനാഗപ്പള്ളി:(www.evisionnews.in) അമൃതാനന്ദമയി ഇനി സിനിമയിലും. ഫ്രഞ്ച് ചിത്രത്തിലാണ് അമൃതാനന്ദമയി അഭിനിയിച്ചിരിക്കുന്നത്. ‘Une Plus Une’ എന്നാണ് ചിത്രത്തിന്റെ പേര്. ഇംഗ്ലീഷില്‍ വണ്‍ പ്ലസ് വണ്‍ എന്നാണ് ഇതിന്‍്‌റെ അര്‍ത്ഥം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ഫ്രഞ്ച് സംവിധായകന്‍ ക്ലോഡ് ലിലോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അമൃതപുരിയില്‍ നടന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ ഹോളിവുഡ് താരം ജീന്‍ ദുജാദിനും നായിക എല്‍സ സില്‍ബര്‍സ്റ്റീനുമാണ്. ഇരുവരും അമൃതാനന്ദമയിയെ കാണാനെത്തുന്നതും മറ്റ് ഭക്തരെ പോലെ അമൃതാനന്ദമയി അവരേയും ചേര്‍ത്തു പിടിച്ച് അനുഗ്രഹിക്കുന്നതുമായ രംഗങ്ങളുമാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. കടല്‍ത്തീരത്തിരുന്ന് അമൃതാനന്ദമയി യോഗാഭ്യാസം നടത്തുന്ന രംഗങ്ങളും ചിത്രീകരിച്ചു.
ഫ്രാന്‍സില്‍ നിന്നുള്ള 65 അംഗ സംഘത്തിനൊപ്പം കേരളത്തില്‍ നിന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.കബീറിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘവും അമൃതപുരിയിലെത്തി.
keywords : madha-amithanandhamai-cinema-french-english-oscar-award-director
Post a Comment
0 Comments