Type Here to Get Search Results !

Bottom Ad

19999 രൂപയുടെ ടാബ്ലറ്റ്-ലാപ്‌ടോപ് വിപണിയില്‍; പ്രതീക്ഷയോടെ എയ്‌സര്‍

ന്യൂഡല്‍ഹി: (www.evisionnews.in)  എയ്‌സറിന്റെ പുതിയ ടാബ്ലറ്റ്-ലാപ്‌ടോപ് വിപണയിലെത്തി. എയ്‌സര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നത്തിന്റെ വില 19,999 രൂപയാണ്. ടു ഇന്‍ വണ്‍ സവിശേഷതയോടെ എത്തുന്ന ലാപ്‌ടോപ് വിപണയില്‍ മികച്ച പ്രതികരണമുണ്ടാക്കുമെന്നാണ് തായ്‌വാന്‍ കമ്പനിയായ എയ്‌സര്‍ പ്രതീക്ഷിക്കുന്നത്.
10 ഇഞ്ച് ഡിറ്റാച്ചബിള്‍ സ്‌ക്രീനാണ് എയ്‌സര്‍ വണ്ണിനുള്ളത്. 32 ജിബിയാണ് സ്റ്റോറേജ്. ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രോസസ്സറാണ് മറ്റൊരു സവിശേഷത. 1 ജിബി, 2 ജിബി റാമില്‍ രണ്ട് വാരിയന്റിലാണ് നോട്ട്ബുക്ക് എത്തുന്നത്.
500 ജിബി അഡീഷണല്‍ സ്‌റ്റോറേജ് സവിശേഷതയും ഡിവൈസിനുണ്ട്. മൈക്രോ എച്ച്ഡിഎംഐ, ഫ്രണ്ട്-ബാക്ക് ക്യാമറകള്‍, വിന്‍ഡോസ് 8.1 എന്നിവയാണ് മറ്റ് സവിശേഷതകള്‍.

evisionnews


Keywords: Tablet, laptop, Acer, Thaiwan company, 10 inch ditachable screen for acer

Post a Comment

0 Comments

Top Post Ad

Below Post Ad