Type Here to Get Search Results !

Bottom Ad

അഭിലാഷ് വധം ബി ജെ പി വീണ്ടും പ്രക്ഷാഭത്തിലേക്ക്

കാഞ്ഞങ്ങാട്‌:(www.evisionnews.in) ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്ന മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെ പി വീണ്ടും പ്രഷോഭത്തിനൊരുങ്ങുന്നു.അഭിലാഷ് വധക്കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ബി ജെ പി സമരപാതയിലേക്ക് നീങ്ങുന്നത്. മീനാപ്പീസ് കടപ്പുറത്ത് സി പി എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സീകരണത്തില്‍ പ്രസംഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
evisionnews


അഭിലാഷ് വധവുമായി ബന്ധപ്പെട്ട് രണ്ട് സഹപാഠികളെ അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാന്ചിന് സാധിച്ചിട്ടില്ലെന്നും തീവ്രവാദസംഘങ്ങള്‍ക്ക് അഭിലാഷ് വധവുമായി ബന്ധമുണ്ടെന്നുംഇതേക്കുറിച്ച് സി ബി ഐ അന്വേഷണംനടത്തണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പട്ടത്.മീനാപ്പീസ് കടപ്പുറത്ത് നിന്നും സി പി എം പ്രവര്‍ത്തകരും അനുഭാവികളുമായ നൂററമ്പതോളം പേര്‍ ബി ജെ പിയില്‍ ചേര്‍ന്നത് സി പി എം നേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട് സി.പി.എം കുടുമ്പത്തില്‍പ്പെട്ട ആഭിലാഷ് കൊല ചെയ്യപ്പെട്ട കേസിന്റെ അന്വേഷണം ഫലപ്രദമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സി.പി.എം നേതൃത്വം ആവശ്യമായ ഇടപെടല്‍ നയത്തിയില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.ആദ്യ ഘട്ടത്തില്‍ ഈ വിഷയത്തില്‍ ശക്തമായി രംഗത്ത് വന്ന സി.പി.എം നേതൃത്വം ആഭിലാഷ് വധത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ മൗനത്തിലാണ്. ഈ അവസരമാണ് ബി.ജെ.പി മുതലെടുത്തിരിക്കുന്നത്.അഭിലാഷ് വധത്തില്‍ നിരന്തരം ബി.ജെ.പി നടത്തി കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഒടുവില്‍ താരദേശത്തെ ചുവപ്പില്‍ നിന്നും കാവിയിലേക്ക് മാറ്റുന്നതിനുള്ള അനുകൂല സാഹചര്യമുണ്ടാക്കിയത്‌

keywords : abilash-murder-bjp-riots-kanhangad-school



Post a Comment

0 Comments

Top Post Ad

Below Post Ad