അബുദാബി: (www.evisionnews.in) അമിതവേഗംമൂലം വിവിധ റോഡപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം 61പേരുടെ ജീവന്‍ പൊലിഞ്ഞതായി അബുദാബി പൊലീസ് വെളിപ്പെടുത്തി. മൊത്തം ഉണ്ടായ റോഡപകടങ്ങളില്‍ 23 ശതമാനം അമിതവേഗം മൂലം ഉണ്ടായതാണെന്നും അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹെര്‍ത്തി വ്യക്തമാക്കി.
നിയമപരമായ വേഗ പരിധി മറികടന്നുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും അതവഗണിക്കുന്നതിന്റെ ഫലമാണ് റോഡപകടം വര്‍ധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: evisionnews, gulf, Abudhabi, road accident, police traffic and petrol,
Post a Comment
0 Comments