Type Here to Get Search Results !

Bottom Ad

കായിക മേഖല നിര്‍ജീവം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം -ആംആദ്മി പാര്‍ട്ടി

കാസര്‍കോട് (www.evisionnews.in): അനേകമായിരം താരങ്ങള്‍ ഉണ്ടായിട്ട് പോലും ഒരു അത്യാധുനിക രീതിയിലുള്ള സ്‌റ്റേഡിയം പോലും ഇത് വരെ തുടങ്ങാന്‍ പറ്റാത്ത കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലയിലെ കായിക താരങ്ങളുടെ കഴിവിനെ കാണാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്.

ദേശീയ, സംസ്ഥാന താരങ്ങള്‍ ഫുട്‌ബോള്‍, കബഡി, വോളിവോളിലും മറ്റു സ്‌പോര്‍ട്‌സിലും ഉണ്ടെങ്കിലും ഇവരെല്ലാം നാട്ടിന്‍ പുറത്തുള്ള ഗ്രൗണ്ടുകളിലാണ് പരിശീലിച്ച് സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കേരളം ആതിഥ്യമരുളുന്ന നാഷണല്‍ ഗെയിംസില്‍ കാസര്‍കോട് ജില്ലയിലേക്ക് ഒരു മത്സരം പോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഇവിടത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനാസ്ഥ പകല്‍ പോലെ വ്യക്തമാണ്. ജില്ലയിലെ പ്രധാന ഇനമായ കബടിയെ പോലും ജില്ലയിലെ ജനങ്ങള്‍ക്ക് കാണാനുള്ള അവസരം അധികൃതര്‍ നഷ്ടപ്പെടുത്തിയെന്നും യോഗം കുറ്റപ്പെടുത്തി.

മലയോര മേഖലയിലെ കായിക താരങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാല്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് അത്‌ലറ്റിക്‌സിലും ബാസ്‌ക്കറ്റ് ബോളിലും വോളിബോളിലും മറ്റു കായിക ഇനങ്ങളിലും അനേകം താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക പദ്ധതികള്‍ ജില്ലാ കൗണ്‍സില്‍ ആവിഷ്‌ക്കരിക്കണം. കാലാകാലങ്ങളിലായി ചിലര്‍ സ്വന്തം കൈപിടിയില്‍ ഒതുക്കി നടത്തികൊണ്ടു പോകുന്ന അസോസിയേഷനുകളാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 26 അസോസിയേഷനിലും കൂടുതലായി ഉള്ളത്. 

ഇനിയെങ്കിലും ജില്ലയിലെ സ്‌പോര്‍ട്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് രവീന്ദ്ര കണ്ണങ്കൈ, സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ്, ജോസഫ് ഐസക് എന്നിവര്‍ പ്രസംഗിച്ചു. അഷറഫ് ഉപ്പള സ്വാഗതവും, എ.പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.


Keywords; Kasaragod-news-aap-aamaadmi-party-sports-council-athletic-district-sports-council

Post a Comment

0 Comments

Top Post Ad

Below Post Ad