കാഞ്ഞങ്ങാട് (www.evisionnews.in): ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന്റെ ഭാഗമായി ജില്ലയില്‍ നടത്താനിരുന്ന വിപുലമായ ആഘോഷ പരിപാടികള്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ മാറ്റിവെച്ചു. പകരം ആഘോഷ പരിപാടികള്‍ക്ക് വേണ്ടി ഉദ്ദേശിച്ചിരുന്ന തുക സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുവത്തൂര്‍ വടക്കേ വളപ്പ് കോളനിയില്‍ താമസിക്കുന്ന കല്ല്യാണി എന്ന ദളിത് വിധവയുടെ കുടുംബത്തിന് ഈ തുക പാര്‍ട്ടിയുടെ ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ കൈമാറി.
ആം ആദ്മി പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ വിനോദ് കുമാര്‍, ജില്ലാ പൊളിറ്റിക്കല്‍ ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ജില്ലാ വക്താവ് ദീപക് ജയറാം, പ്രവാസി സെല്‍ കോ-ഓഡിനേറ്റര്‍ എ ജി ബഷീര്‍, മണ്ഡലം ഭാരവാഹികളായ അബ്ദുള്ള, മൂസക്കുട്ടി, സത്താര്‍, സുധീര്‍ ബാബു, തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വീനര്‍ പി സി ബാലചന്ദ്രന്‍, വി ഗോപി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ മധുര വിതരണം നടത്തി സത്യ പ്രതിജ്ഞാ ദിനം ആഘോഷിച്ചു.
Keywords: Kasaragod-kanhangad-delhi-aamaadmi-metaphor-knd mandalam-committee
Post a Comment
0 Comments