ന്യൂഡല്‍ഹി: (www.evisionnews.in) ഡല്‍ഹി വിജയത്തിന് തൊട്ടുപിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തെരഞ്ഞടുപ്പ് കാര്യങ്ങള്‍ക്കായി ഗോള്‍ഡ്‌മൈന്‍, സണ്‍വിഷന്‍, സ്‌കൈലൈന്‍, ഇന്‍ഫോസിസ്് എന്നീ കമ്പനികളില്‍നിന്ന് രണ്ടു കോടി രൂപ സംഭാവന വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന്റെ തലേന്നായ ഒമ്പതാം തീയതിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പതിനാറിനകം മറുപടി നല്‍കാനാണ് നോട്ടീസിലെ ആവശ്യം. മറുപടി നല്‍കിയില്ലെങ്കില്‍ ആം ആംദ്മി പാര്‍ട്ടി പതിനായിരം രൂപ പിഴയടയ്‌ക്കേണ്ടിവരും. എഎപി വളണ്ടിയേഴ്‌സ് ആക്ഷന്‍ മഞ്ചാണ് ആം ആദ്മി പാര്‍ട്ടി സംഭാവന വാങ്ങിയ കാര്യം പുറത്തുവിട്ടത്.
നോട്ടീസ് സ്വാഗതം ചെയ്യുന്നതായി ആം ആദ്മി നേതാവ് അശുതോഷ് പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Vicotyr, Aam Aadmi, tax, notice, new Delhi, Gold mine, sun vision, sky line, infosys
Post a Comment
0 Comments