ലോകകപ്പില്‍ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യക്ക് 372 റണ്‍സിന്റെ വിജയലക്ഷ്യം. ഓസ്ട്രേലിയ 48.2 ഓവറില്‍ 371 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേയും മാക്സ്വെല്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. വാര്‍ണര്‍ 83 പന്തില്‍ രണ്ടു സിക്സറും 14 ഫോറും ഉള്‍പ്പടെ 104 റണ്‍സാണ് എടുത്തത്. അതേസമയം മാക്സ്വെല് കേവലം 57 പന്തുകളില്‍ നിന്ന് 122 റണ്‍സ് എടുത്തു. എട്ടു സിക്സറും 11 ഫോറും ഉള്‍പ്പടെയാണ് ഇത്. ബെയ്ലി 44 റണ്‍സ് എടുത്തു.
ഇന്ത്യക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവും മോഹിത് ശര്‍മ്മയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബിന്നിയും അക്സാര്‍ പട്ടേലും ഓരോ വിക്കറ്റ് എടുത്തു.
Keywords: Warnet, Maxwell, India, target, Muhammad Shami, Umesh Yadav, Mohith Sharma
Post a Comment
0 Comments