മെല്‍ബണ്‍: (www.evisionnews.in) തകര്‍ന്നു തുടങ്ങിയ ഓസ്‌ട്രേലിയെ മറുകരയിലെത്തിക്കാന്‍ ആരോണ്‍ ഫിഞ്ചിന്റെ കിടയറ്റ സെഞ്ച്വറി. മുന്നൂറു റണ്ണും കടന്ന് കുതിച്ച ആതിഥേയര്‍ക്ക് തടയിടാന്‍ അവസാന മൂന്ന് പന്തില്‍ ഇന്ദ്രജാലം കാട്ടി സ്റ്റീവന്‍ ഫിന്നിന്റെ അവിസ്മരണീയമായ ഹാട്രിക്കും. സംഭവബഹുലമായ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെിരായ മത്സരത്തില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടത് 343 റണ്‍സ്. ഒരുവേള മൂന്നിന് 70 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു തുടങ്ങിയ ഓസ്‌ട്രേലിയ ഫിന്നിന്റെ സെഞ്ച്വറിയും ജോര്‍ജ് ബെയ്‌ലിയുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും അര്‍ധസെഞ്ച്വറികളുടെയും ബലത്തില്‍ 50 ഓവറില്‍ 342 റണ്‍സാണ് നേടിയത്.
നേരിട്ട ആദ്യ ഓവറില്‍ തന്നെ വോക്‌സിന്റെ കൈയില്‍ നിന്നു രക്ഷപ്പെട്ട ഫിഞ്ച് 128 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത് 37-ാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു. ബെയ്‌ലി 69 പന്തില്‍ നിന്ന് 55ഉം മാക്‌സ്‌വെല്‍ 40 പന്തില്‍ നിന്ന് 60 ഉം റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ 26 ഓവര്‍ നേരിട്ട് 146 റണ്‍സെടുത്ത ഫിഞ്ച്-ബെയ്‌ലി കൂട്ടുകെട്ടിന്റെ ചുമലിലേറിയാണ് ഓസ്‌ട്രേലിയ കരകയറിയത്. ആറാം വിക്കറ്റിര്‍ മാര്‍ഷും മാക്‌സ്‌വെല്ലും ചേര്‍ന്ന് 53 ഉം ഏഴാം വിക്കറ്റില്‍ ഹാഡിനും മാക്‌സ്‌വെല്ലും ചേര്‍ന്ന് 61ഉം റണ്‍സെടുത്തു.
46.1 ഓവറില്‍ 300 റണ്‍സ് കടന്ന് നില ഭദ്രമാക്കിയ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നിങ്‌സിലെ അവസാന മൂന്ന് പന്തുകളില്‍ ഫിന്‍ ഹാട്രിക് തികച്ച അത്ഭുതം കാട്ടിയത്. നാലാം പന്തില്‍ ഹാഡിനെ തേഡ് മാനില്‍ ബ്രോഡ് പിടിച്ചു. അഞ്ചാം പന്തില്‍ മാക്‌സ്‌വെല്‍. ഇത്തവണ ബൗണ്ടറി ലൈനിനോട് ചേര്‍ന്ന് റൂട്ടിന്റെ ഉജ്വലമായൊരു ക്യാച്ച്. അവസാന പന്ത് മിഡ്ഓഫിലേയ്ക്ക് പായിച്ച മിച്ചല്‍ ജോണ്‍സണ്‍ ആന്‍ഡേഴ്‌സന്റെ കൈയില്‍ പതിച്ചു. ഫിന്നിന്റെ അഞ്ചാമത്തെ ഇരയായിരുന്നു ജോണ്‍സണ്‍. ലോകകപ്പിന്റെ ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക്കായിരുന്നു ഇത്.
22 റണ്‍സെടുത്ത വാര്‍ണറും റണ്ണൊന്നുമെടുക്കാത്ത വാട്‌സണുമാണ് അഞ്ചു റണ്‍ മാത്രമെടുത്ത സ്റ്റീവന്‍ സ്മിത്തുമാണ് പത്തോവറിനുള്ളില്‍ പുറത്തായി ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കിയ്ത. വാര്‍ണറെയും വാട്‌സനെയും അടുത്തടുത്ത പന്തുകളില്‍ മടക്കിയ ബ്രോഡാണ് ഓസീസിന് മൂക്കുകയറിട്ടത്. സ്മിത്തിനെ വോക്‌സും ബൗള്‍ഡാക്കി. ബ്രോഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
Keywords: Finn, Finch, Ausralia, Engaland, root, Maxwel, Anderson
Post a Comment
0 Comments