കാഞ്ഞങ്ങാട്: (www.evisionnews.in)യുവതിയെ ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. നെല്ലിക്കാട് പൈരടുക്കത്തെ പ്രമോദിനിക്കാണ് (26) മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം പുതിയകോട്ട അമ്മനവര്‍ ക്ഷേത്രത്തിന് സമീപത്തെ ഭര്‍തൃ വീട്ടിലാണ് സംഭവം. അയല്‍ വീട്ടിലേക്ക് കളിക്കാന്‍പോയ കുട്ടിയെ കൂട്ടികൊണ്ടുവന്ന പ്രമോദിനിയോട് അയല്‍ വീട്ടിലേക്ക് പോയത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് സജിത്തും മാതാവ് ശാരദയും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് പുറത്ത് പ്രമോദിനി പാത്രം കഴുകി കൊണ്ടിരിക്കുമ്പോള്‍ വീട്ടിനകത്തേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞ് ശാരദ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സും മുന്‍വശത്തെ വാതിലും അടച്ചുവെന്നും തന്നെ വീട്ടിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പ്രമോദിനി പരാതിപ്പെട്ടു. 2010 ലാണ് പ്രമോദിനിയെ സജീത്ത് വിവാഹം ചെയ്തത്. വിവാഹവേളയില്‍ പ്രമോദിനിയുടെ വീട്ടുകാര്‍ സജിത്തിന് 16 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് സജിത്തും മാതാവ് ശാരദയും ചേര്‍ന്ന് തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചുവരികയാണെന്നും ഈ പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായ അക്രമമെന്നും പ്രമോദിനി പറഞ്ഞു. അയല്‍വീട് ഉള്‍പ്പടെ എവിടെയും പോകാന്‍ ഭര്‍ത്താവ് തന്നെ അനുവദിക്കാറില്ലെന്നും ഓരോ കാരണങ്ങള്‍ ഉണ്ടാക്കി മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രമോദിനി പറയുന്നു. സാരമായി പരിക്കേറ്റ യുവതി ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
keywords : young-girl-husband-mother-attack
Post a Comment
0 Comments