Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നാളെ

മൊഗ്രാല്‍ പുത്തൂര്‍: (www.evisonnews.in)പഞ്ചായത്തിലെ പഞ്ടത്ത് താമസിക്കുന്ന മറിയമ്മ എന്ന വൃദ്ധയ്ക്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളെ ഏല്‍പ്പിക്കും.

ഉറ്റവരും ഉടയവരും ഇല്ലാത്ത മറിയമ്മ എന്ന വൃദ്ധക്കാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും യൂത്ത് ലീഗിന്റെ സേവന വിഭാഗമായ ഐഡിയല്‍ യൂത്ത് കോര്‍ (ഐ.വൈ.സി) അംഗങ്ങളും ചേര്‍ന്ന് വീട് നിര്‍മ്മിച്ച് നല്‍കിയത്.

ചുമര്‍ മണ്ണ് കൊണ്ട് മേല്‍ക്കുര ഓട് കൊണ്ടും നിര്‍മ്മിച്ചിരിക്കുന്ന പഴക്കമുള്ള വീട് ഇടിഞ്ഞ് വീഴാറായിരുന്നു. പാമ്പുകളും തേളുകളും പെരുച്ചാഴികളും വീടിനകത്ത് താമസമാക്കിയതോടെ മറിയമ്മയ്ക്ക് ഈ വീട്ടില്‍ താമസിക്കാന്‍ പറ്റാതായി. ആരോരുമില്ലാത്ത ഈ എഴുപത് കാരിയുടെ ദുരാവസ്ഥ നാട്ടുകാര്‍ യൂത്ത് ലീഗ് കമ്മിറ്റിക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പഴയ വീട് പൊളിച്ച് പുതിയ വീട് നിര്‍മ്മിച്ചത്.

keywords : youth-league-house-key-handle-saturday

Post a Comment

0 Comments

Top Post Ad

Below Post Ad