Type Here to Get Search Results !

Bottom Ad

പുത്തന്‍ ഫീച്ചറുകളുമായി ഷവോമിയുടെ എം.ഐ 4 ഇന്ത്യയിലെത്തി

ഡല്‍ഹി: (www.evisionnews.in)  ഷാവോമിയുടെ 2014 ഫ്ലാഗ്ഷിപ്പ് മോഡലായ എം.ഐ 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് എം.ഐ 4 പുറത്തിറക്കിയത്. എം.ഐ 4ന് 16 ജി.ബി 64 ജി.ബി മോഡലുകളാണുള്ളത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 16 ജി.ബി മാത്രമായിരിക്കും വില്‍പനക്കെത്തുക.
2.5 GHZ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍, 3 ജി.ബി റാം, എന്നിവയാണ് എം.ഐ 4ന്റെ എടുത്തു പറയേണ്ട സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5 ഇഞ്ച് (1080x1920) ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. 13 മെഗാപിക്‌സല്‍ റിയര്‍ കാമറയും 8 മെഗാപിക്‌സല്‍ മുന്‍ കാമറയും എം.ഐ 4നുണ്ട്. കണക്ടിവിറ്റിക്കായി 4ജി എല്‍.ടി.ഇ, വൈഫൈ ഡയറക്ട്, ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവയും ഫോണിനുണ്ട്. 280 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം നല്‍കുന്ന 3080 എം.എ.എച്ച് ബാറ്ററിയാണ് എം.ഐ. 4ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19,999 രൂപയാണ് ഫോണിന്റെ വില.
മുന്‍ മോഡലുകള്‍ പോലെ തന്നെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് എം.ഐ 4ഉം വില്‍പന നടത്തുക. ഫെബ്രുവരി 10ന് വൈകിട്ട് 6നാണ് വില്‍പന ആരംഭിക്കുന്നത്. ഇതിനായി ഫ്ലിപ്പ്കാര്‍ട്ട് സൈറ്റില്‍ ഇന്നു മുതല്‍ രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

evisionnews


Keywords: Delhi, Xiomi, MI 4, Snapdragon, Android Kitkat, Full H.D Display

Post a Comment

0 Comments

Top Post Ad

Below Post Ad