Type Here to Get Search Results !

Bottom Ad

കുളിരംഗം ഒളിഞ്ഞുനോക്കിയ സംഭവം: നാട്ടുകാര്‍ പിടികൂടിയ യുവാവ് ഉപയോഗിച്ച കമ്പ്യൂട്ടറില്‍ 35 ഓളം യുവതികളുടെ നഗ്നരംഗങ്ങള്‍

തൃക്കരിപ്പൂര്‍ (www.evisionnews.in): പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഒരു വീട്ടിലെ കുളിമുറിയിലെ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന യുവാവിനെ പിടികൂടിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. യുവതികളുടെ നഗ്ന രംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി സിഡികളിലാക്കി നീലചിത്രമാഫിയാ സംഘങ്ങള്‍ക്ക് കൈമാറുന്നത് സ്ഥിരം പരിപാടിയാണെന്നാണ് വ്യക്തമാകുന്നത്.

evisionnews

പടന്നയിലെയും പരിസരങ്ങളിലെയും വീടുകളിലെ കുളിമുറികളില്‍ ഒളിക്യാമറകള്‍ വെച്ച് യുവതികള്‍ കുളിക്കുന്ന രംഗങ്ങള്‍ ഈ യുവാവ് പകര്‍ത്തിയതായി നാട്ടുകാര്‍ക്ക് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവാവിന്റെ നീക്കങ്ങള്‍ നാട്ടുകാര്‍ നിരീക്ഷിച്ചു വരികയായിരുന്നു. 

ഇതിനിടയില്‍ വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തി യുവാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും യുവാവ് ഉപയോഗിച്ച കമ്പ്യൂട്ടര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ കമ്പ്യൂട്ടറില്‍ 35 ഓളം യുവതികള്‍ കുളിക്കുന്ന വീഡിയോ രംഗങ്ങള്‍ ഉണ്ടായിരുന്നു. കമ്പ്യൂട്ടറും യുവാവിന്റെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം യുവാവിനെ ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് വിട്ടയക്കുകയാണുണ്ടായത്. 

എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാതെ യുവാവ് നാട്ടില്‍ നിന്നും മുങ്ങി. യുവാവ് ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. കുളിമുറിയിലെ രംഗങ്ങള്‍ യുവാവ് സിഡികളിലാക്കി ബാംഗ്ലൂരിലെ നീലചിത്ര മാഫിയ സംഘങ്ങള്‍ക്ക് കൈമാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നരമാസം മുമ്പാണ് യുവാവ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്.


Keywords : Kasaragod-padanna-police-man-raid-women-computer

Post a Comment

0 Comments

Top Post Ad

Below Post Ad