ഉദുമ: (www.evisionnews.in) വീട് വിട്ട ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം തിരുവനന്തപുരത്തുള്ളതായി സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു. ഉദുമ അരമങ്ങാനത്തെ ഇരുപത്തഞ്ചുകാരിയാണ് കീഴൂര്‍ സ്വദേശിയായ ഗള്‍ഫുകാരനൊപ്പം വീട് വിട്ടത്.
ഇതേ തുടര്‍ന്ന് യുവതിയുടെ ചെറുവത്തൂരിലുള്ള ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തന്നെ ഇനിയും അന്വേഷിക്കേണ്ടതില്ലെന്ന് യുവതി ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
Keywords: Gulf, wife, ran away, Uduma, Bekal,
Post a Comment
0 Comments