ന്യൂയോര്‍ക്ക്: (www.evisionnews.in) വാട്‌സ്ആപ്പില്‍ ചാറ്റാന്‍ ഇനി റോമിങും ഇന്റര്‍നെറ്റും തടസ്സമല്ല. വാട്‌സ്ആപ്പ് ഉപയോഗത്തിന് മാത്രമായി സിംകാര്‍ഡ് പുറത്തിറങ്ങി. വാട്‌സ് സിം എന്ന പേരില്‍ വിപണിയിലെത്തിയ സിംകാര്‍ഡ് ഉപയോഗിച്ച് ലോകത്തെവിടെയും വാട്‌സ്ആപ്പില്‍ സൗജന്യമായി മെസേജുകള്‍ അയയ്ക്കാം. സീറോമൊബൈല്‍ എന്ന കമ്പനിയാണ് വാട്‌സ് സിം പുറത്തിറക്കിയത്. വാട്‌സ്ആപ്പ് ഉപയോഗത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണെന്നിരിക്കെ മൊബൈല്‍ റോമിങിലാകുക, വൈഫൈ കണക്ഷന്‍ ലഭ്യമാകാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് വാട്‌സ് സിം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സീറോ മൊബൈല്‍ സ്ഥാപകന്‍ മാനുവല്‍ സനെല്ല റങ്കിനീയര്‍ പറയുന്നു.
10 യൂറോ (ഏകദേശം 715 രൂപ)യാണ് വാട്‌സ് സിമ്മിന്റെ വില. ഒരു വര്‍ഷം കാലാവധിയോടെ അണ്‍ലിമിറ്റഡ് മെസേജിംഗ് സര്‍വ്വീസ് ലഭിക്കും. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും ലക്കേഷന്‍ അപ്‌ഡേറ്റുകള്‍, കോണ്‍ടാക്റ്റുകള്‍ എന്നീവ അയക്കുന്നത് തികച്ചും സൗജന്യമായിരിക്കും. എന്നാല്‍ ഫോട്ടോകള്‍, വിഡിയോ, വോയിസ് മെസേജ് തുടങ്ങിയ മള്‍ട്ടിമീഡിയ മെസേജിങ് സൗകര്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ ക്രെഡിറ്റ് വാങ്ങണം. അഞ്ച് യൂറോ (360 രൂപ) റീചാര്‍ജ് ചെയ്താല്‍ 1000 ക്രെഡിറ്റ് ലഭിക്കും. ഇത്രയും ക്രെഡിറ്റുണ്ടെങ്കില്‍ 50 ഫോട്ടോകളോ 10 വീഡിയോകളോ ഷെയര്‍ ചെയ്യാം. സീറോമൊബൈല്‍സിന്റെ സൈറ്റില്‍ ഒണ്‍ലൈന്‍ റീചാര്‍ജ് സൗകര്യം ലഭ്യമാണ്. റീചാര്‍ജിനായി ആപ്പ് കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. കമ്പനിയുടെ സൈറ്റിലൂടെ സിം വാങ്ങാനുമാകും. നൂറോളം രാജ്യങ്ങളില്‍ ഡീലര്‍മാര്‍ വഴിയും വാട്‌സ് സിം ഉടന്‍ ലഭ്യമാകും.
Keywords: Whatsapp, sim card, share, company, Zero mobile
Post a Comment
0 Comments