ന്യൂഡല്‍ഹി: (www.evisionnews.in) വാട്‌സ്ആപ് ഇനി വെബ് ബ്രൗസറിലും. വാട്‌സ്ആപ് ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്നതാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ആദ്യഘട്ടത്തില്‍ ഗൂഗിള്‍ ക്രോമില്‍ മാത്രമായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുക. മറ്റ് ബ്രൗസറുകളിലും ഉടന്‍ തന്നെ വാട്‌സ് ആപ് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗൂഗിള്‍ ക്രോമില്‍ നിന്ന് web.whatsapp.com ല്‍ പോയി പുതിയ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന ക്യൂആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്ത് വാട്‌സ്ആപ് വെബ് ബ്രൗസറിലും ആക്ടിവേറ്റ് ചെയ്യാം.
കഴിഞ്ഞ വര്‍ഷം വാട്‌സ്ആപ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തിരുന്നു. 22 ബില്യണ്‍ ഡോളറിനാണ് വാട്‌സ്ആപ് ഫെയസ്ബുക്ക് സ്വന്തമാക്കിയത്. 700 മില്യണ്‍ ഉപഭോക്താക്കളാണ് ലോകത്തെമ്പാടുമായി വാട്‌സ്ആപിനുള്ളത്.
Keywords: after a long period, whatsapp, web browser
Post a Comment
0 Comments