കാസര്‍കോട്: (www.evisionnews.in) റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കാസര്‍കോടിന് അഭിമാനമായി മൂന്ന് മെഡല്‍ നേടിയ ജ്യോതി പ്രസാദിന് സ്വീകരണം നല്‍കി. മേളയിലെ ഗ്ലാമര്‍ ഇനങ്ങളായ 100, 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും റിലേയില്‍ സ്വര്‍ണ മെഡലുമാണ് ജ്യോതി പ്രസാദ് കൊയ്തത്.
ബുധനാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ തഹസില്‍ദാര്‍, ഡപ്യൂട്ടി കലക്ടര്‍, എ.ഇ.ഒ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാ ദേവി, പി.ടി.എ. പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം, ഖാദര്‍ പാലോത്ത്, ടി.ഐ.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, പ്രധാനാധ്യാപിക ജി. ലത, മറ്റു സ്കൂള്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്റ്റേഷനില്‍ നിന്നും നായ്മാര്‍മൂല വരെ തുറന്ന വാഹനത്തില്‍ കൊണ്ട് പോയി ആയിരത്തോളം വരുന്ന സ്‌കൂള്‍ കുട്ടികളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ തന്‍ബീഹ് സ്‌കൂളിലേക്ക് ആനയിച്ചു.
സ്റ്റേഷനില്‍ നിന്നും നായ്മാര്‍മൂല വരെ തുറന്ന വാഹനത്തില്‍ കൊണ്ട് പോയി ആയിരത്തോളം വരുന്ന സ്‌കൂള്‍ കുട്ടികളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ തന്‍ബീഹ് സ്‌കൂളിലേക്ക് ആനയിച്ചു.
Keywords: Kasaragod, jyothi Prasad, Ranchi, national school sports
Post a Comment
0 Comments