തിരുവനന്തപുരം: (www.evisionnews.in) ആര്‍ക്കും തന്നെ താക്കീത് ചെയ്യാന്‍ കഴിയില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. തനിക്ക് ആരെയും ഭയമില്ല. തെറ്റ് ചെയ്തത് താനല്ല. സത്യവും ധര്‍മവും നീതിയും അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നതെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. ആരെയും ഭയന്നല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സത്യവും ധര്‍മവും നീതിയും തന്നോടൊപ്പമാണ്.
കുറ്റം ചെയ്തവരെയാണ് ശിക്ഷിക്കേണ്ടത്. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പി.സി. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും താക്കീത് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രസ്താവന. യുഡിഎഫ് യോഗത്തിനു ശേഷം വിശദമായ പ്രതികരണം നടത്തുമെന്ന സൂചനയും പി.സി.ജോര്‍ജ് നല്‍കി.
മുന്നണിയില്‍ നിന്നുകൊണ്ട് പിള്ളയും ജോര്‍ജും പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞിരുന്നു. അനാവശ്യ വിവാദങ്ങള്‍ യു.ഡി.എഫിന്റെ പ്രതിഛായയെ ബാധിച്ചു. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിവാദങ്ങള്‍ മാത്രമാണ്. ഇത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍് മുന്നണിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: warn, P.C Jeorge, Muslim League, Bala Krishna Pillai, UDF meet
Post a Comment
0 Comments