Type Here to Get Search Results !

Bottom Ad

വോഡഫോണ്‍ നികുതിവെട്ടിപ്പ് കേസ്: കേന്ദ്രം അപ്പീല്‍ നല്‍കില്ല


ന്യൂഡല്‍ഹി: (www.evisionnews.in)  3200 കോടിയുടെ വോഡഫോണ്‍ നികുതിവെട്ടിപ്പ് കേസില്‍ കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കേന്ദ്രമന്ത്രിസഭയാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. രാജ്യത്തെ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് അപ്പീല്‍ നല്‍കാത്തതെന്നാണ് കേന്ദ്രത്തിന്റെ ഭാഷ്യം.
രാജ്യത്തെ ഏറ്റവും വലിയ വിദേശ കോര്‍പ്പറേറ്റ് നിക്ഷേപകരാണ് വോഡഫോണ്‍. ഏഴു വര്‍ഷം മുമ്പ് രാജ്യത്ത് നിക്ഷേപം തുടങ്ങിയ കാലത്ത് തന്നെ കമ്പനിക്കെതിരെ നികുതിസംബന്ധമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 3200 കോടി രൂപ നികുതിയിനത്തില്‍ അടക്കണന്നെ് നികുതിവകുപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ വോഡഫോണിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതിയിലും വിധി സര്‍ക്കാരിന് പ്രതികൂലമായിരുന്നു. തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ നികുതിചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

evisionnews


Keywords: Vodafone, tax, central government, Mumbai high court, supreme court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad