Type Here to Get Search Results !

Bottom Ad

കുവൈത്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: (www.evisionnews.in)  കുവൈത്തിലെ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്നതിനുള്ള വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസുടെത്തു. അതിയാംപൂരിലെ ഉല്ലാസ് ഫിലിപ്‌സിന്റെ പരാതിയില്‍ എറണാകുളത്തെ വിസാ നിസ ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലിക്കെതിരെയാണ് ഹൊസ്ദുര്‍ഗ് കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
ഉല്ലാസിന്റെ ഭാര്യയ്ക്ക് കുവൈത്തിലെ ആശുപത്രിയില്‍ നേഴ്‌സിന്റെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 2003 ആഗസ്റ്റ് മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവുകളില്‍ വിവിധ തവണകളിലായി ആറര ലക്ഷത്തോളം രൂപ വാങ്ങുകയും മുഹമ്മദലിയുടെ കാഞ്ഞങ്ങാട്ടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ വിസ ലഭിക്കാതിരുന്നതിനാല്‍ ഉല്ലാസ് പണം തിരിച്ച് ചോദിച്ചെങ്കിലും മുഹമ്മദലി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ഉല്ലാസ് കോടതിയില്‍ ഹരജി നല്‍കിയത്.

evisionnews


Keywords: Visa, offer, Kanhangad, Travel Agency, Hospital nurse, 

Post a Comment

0 Comments

Top Post Ad

Below Post Ad