തായിഫ്: (www.evisionnews.in) അറബ് പാരമ്പര്യവും സംസ്‌കാരവും പുതു തലമുറയ്ക്ക് മുന്നില്‍ പുനരാവിഷ്‌കരിക്കുകയാണ് സൗദിയിലെ തായിഫില്‍ നടക്കുന്ന ഉക്കാദ് മേള. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഇത്തവണ മേളയ്ക്ക് എത്തി. പ്രാചീന അറബ് ജനതക്കിടയില്‍ വളരെ പ്രശസ്തമായിരുന്നു തായിഫിനടുത്ത ഉക്കാദ് മേള. പ്രഗല്‍ഭരായ അറബ് കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും സാംസ്‌കാരിക പരിപാടികളും വിപണന മേളയുമെല്ലാം ഇവിടെ നടന്നിരുന്നു. 1300 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഉക്കാദ് മേള എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുല്ലാ രാജാവ് പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ ദിവസം സമാപിച്ച എട്ടാമത് ഉക്കാദ് മേളയിലും സമ്പുഷ്ടമായ അറബ് പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പ്രശസ്തരായ പൌരാണിക അറബ് കവികളുടെ ജീവിതം പ്രമേയമാക്കിയാണ് ഓരോ തവണയും മേള സംഘടിപ്പിക്കുന്നത്. ഇത്തവണ കവി അമൃബിന്‍ കുല്‌സൂമിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ദൃശ്യാവിഷ്‌കാരവും അരങ്ങേറി. പരമ്പരാഗത അറബ് വസ്ത്രങ്ങളുടെയും, കരകൗശല വസ്തുക്കളുടെയും, വിവിധയിനം ഫാല്‍ക്കന്‍ പക്ഷികളുടെയും ഖാഫിലക്കൂട്ടങ്ങളുടെയുമെല്ലാം പ്രദര്‍ശനവും സാഹിത്യ സെമിനാറും ഇത്തവണ മേളയില്‍ ഉണ്ടായിരുന്നു.
Keywords: Arab tradition and culture, Ukkad Mela, ancient saudi
Keywords: Arab tradition and culture, Ukkad Mela, ancient saudi
Post a Comment
0 Comments