Type Here to Get Search Results !

Bottom Ad

യുഡിഎഫ് യോഗം ബുധനാഴ്ച: പിള്ള പങ്കെടുക്കേണ്ടെന്ന് നിര്‍ദ്ദേശം



തിരുവനന്തപുരം: (www.evisionnews.in)  കെഎം മാണിയുടെ രാജിയാവശ്യം ശക്തമാകുന്നതിനിടെ നിര്‍ണായക യുഡിഎഫ് യോഗം ബുധനാഴ്ച. മുന്നണി വിരുദ്ധ നിലപാടിന്റെ പേരില്‍ ആര്‍ ബാലകൃഷ്ണപിള്ളക്കും പി സി ജോര്‍ജിനും എതിരായ നടപടിക്കാര്യം യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ബാലകൃഷ്ണപിള്ളയെ മുന്നണി കണ്‍വീനര്‍ ഔദ്യോഗികമായി അറിയിച്ചു.
ബാര്‍ കോഴ വിവാദം സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമെ മുന്നണിയിലെ പ്രധാനനേതാക്കളുടെ വിവാദനീക്കങ്ങളും മുന്നണിയില്‍ കീറാമുട്ടിയാണ്. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ കോഴവിവാദത്തിന്റെ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി കെഎം മാണിക്ക് പിന്തുണ പ്രഖ്യാപിക്കും. ഇപ്പോഴത്തെ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ മാണി രാജി വെയ്‌ക്കേണ്ടതില്ല എന്നാണ് മുന്നണിയുടെ പൊതുനിലപാട്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നാല്‍ യുഡിഎഫിന്റെ പ്രതിരോധം എത്ര കണ്ട് ഫലവത്താകുമെന്ന് സംശയമുണ്ട്. കെഎം മാണിയുടെ രാജി മന്ത്രിസഭയെ തന്നെ ഇല്ലാതാക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന് പുറമെ മുസ്ലീം ലീഗും കെഎം മാണിക്ക് ഉറച്ച പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം കെഎം മാണിയോടുള്ള മൃദുസമീപനം ഉപേക്ഷിച്ച സാഹചര്യത്തില്‍ ബാര്‍ വിവാദം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടക്കുകയാണെന്നും മുന്നണി നേതൃത്വം തിരിച്ചറിയുന്നു.
മുന്നണിയുടെ പൊതു നിലപാടിന് വിരുദ്ധമായി ആര്‍ ബാലകൃഷ്ണപിള്ളയും പിസി ജോര്‍ജും നടത്തിയ വിവാദപ്രസ്താവനകളാണ് മുന്നണിക്ക് മറ്റൊരു പ്രതിസന്ധി. ബാലകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കണമെന്ന് കേരള കോണ്‍ഗ്രസിനും ലീഗ് നേതൃത്വത്തിനും ഒരുപോലെ ആവശ്യമുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്നാണ് സൂചന. മുന്നണിയും സര്‍ക്കാരും തീവ്രപ്രതിസന്ധി നേരിടുമ്പോള്‍ കടുത്ത നീക്കങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. എന്നാല്‍ ബാലകൃഷ്ണപിള്ളയെ യുഡിഎഫ് യോഗത്തിലേക്ക് ക്ഷണിക്കില്ല. അഴിമതി വിരുദ്ധ നിലപാടുകളുടെ പേരില്‍ പുറത്തു പോയി എന്ന ഇമേജ് പിള്ളക്ക് നേട്ടമാകുമ്പോള്‍ യുഡിഎഫിന് അത് വലിയ തിരിച്ചടിയാണ്. പിസി ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് മാണി നേതൃത്വമാണെങ്കിലും തല്‍ക്കാലം മുന്നണിയോഗം ചര്‍ച്ച ചെയ്യട്ടെ എന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.


Keywords: U.D.F Meeting, wednesday, Bala Krishna Pillai
Tags

Post a Comment

0 Comments

Top Post Ad

Below Post Ad