Type Here to Get Search Results !

Bottom Ad

സംസ്ഥാന അറബി സാഹിത്യോത്സവം: നായന്മാർമൂല സ്കൂളിന് നേട്ടം

കാസർകോട് : (www.evisionnews.in)കോഴിക്കോട്ട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ അറബി സാഹിത്യോൽസവത്തിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിന് മൽസരിച്ച നാല് ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു. ചിത്രീകരണം,സംഘ ഗാനം, പദ്യം ചൊല്ലൽ ( ആണ് ), പദ്യം ചൊല്ലൽ (പെണ് ) എന്നീ നാല് ഇനങ്ങളിലായി 20 പോയിന്റ് നേടിയ ഈ വിദ്യാലയമാണ് ജില്ലയിൽ നിന്നും അറബി സാഹിത്യോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്. അപ്പീലിലൂടെ മത്സരിച്ച് ചിത്രീകരണത്തിൽ നേടിയ എ ഗ്രേഡ് ഇരട്ടി മധുരമായി. മലാല എന്ന കഥാപാത്രത്തിലൂടെ ലോകത്ത് അറിവ് നേടാൻ വെമ്പൽ കൊള്ളുന്ന പെണ്‍കുട്ടികളുടെ കഥ അവതരിപ്പിച്ചു കൊണ്ടാണ് ചിത്രീകരണത്തിൽ വിജയം നേടിയത്.


evisionnews

keywords : state-arabi-sahithyolsavam-nayanmarmoola-school

Post a Comment

0 Comments

Top Post Ad

Below Post Ad