Type Here to Get Search Results !

Bottom Ad

സി പി എമ്മുകാരന്റെ ഭീഷണി; ബി ജെ പിക്കാരനായ 15 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): സി പി എം പ്രവര്‍ത്തകനായ അയല്‍വാസിയുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് ബി ജെ പി അനുഭാവിയായ 15 കാരന്‍ ആത്മഹത്യക്ക് ശ്രിച്ചു. 
വരക്കാട് ഗവ. ഹൈസ്‌ക്കുളിലെ 9-ാം തരം വിദ്യാര്‍ത്ഥിയായ ഭീമനടി കുറുഞ്ചേരിയിലെ 15 കാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ച് കുട്ടി എലിവിഷം കഴിക്കുകയായിരുന്നു. 
ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി അനുഭാവം പുലര്‍ത്തുന്നതിന്റെ പേരില്‍ അയല്‍വാസിയായ സി പി എം പ്രവര്‍ത്തകന്‍ ഭീഷണി പെടുത്തുകയും തന്റെ പറമ്പിലൂടെ നടന്ന് പോകരുതെന്ന് പറയുകയും ചെയ്തതിനാല്‍ കുട്ടി കടുത്ത മനോ വിഷമത്തിലായിരുന്നുവെന്നും ഇതാണ് വിഷം കഴിക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ പറയുന്നു.


Keywords; Kasaragod-kanhangad-try-to-suicide-cpm-

Post a Comment

0 Comments

Top Post Ad

Below Post Ad