ന്യൂഡല്‍ഹി: (www.evisionnews.in) സെസ്റ്റ് സെഡാന്റെ ഹാച്ച്ബാക്ക് പതിപ്പ് ബോള്‍ട്ടിനെ ടാറ്റാ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചു. 2014ലെ ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ ഈ വാഹനത്തെ അവതരിപ്പിച്ചിരുന്നു.
11000 രൂപയ്ക്ക് ബോള്‍ട്ടിന്റെ ബുക്കിംഗ് മുമ്പ്തന്നെ ടാറ്റാ ആരംഭിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളെന്നതാണ് ബോള്‍ട്ടിന്റെ പ്രത്യേകത.
സെസ്റ്റിന്റെ ചെറുപതിപ്പാണ് ബോള്‍ട്ട് എന്ന് പറയാം. സെസ്റ്റ് സെഡാനിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് പെട്രോള്‍ ബോള്‍ട്ടിന് കരുത്ത് പകരുന്നത്. 88.7 ബി എച്ച് പി പരമാവധി കരുത്തും 14.3 കെ ജി എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് പെട്രോള്‍ എന്‍ജിന്‍.
അഞ്ചു സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എക്കോ, സിറ്റി, സ്‌പോര്‍ട് ഡ്രൈവിങ് മോഡുകളുണ്ട്. 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റാണ് ഡീസല്‍ എന്‍ജിന്‍. 74 ബി എച്ച് പി പരമാവധി കരുത്തും 19.4 കെ ജി എം പരമാവധി ടോര്‍ക്കും പകരും.
എ ബി എസ്, മുന്‍ എയര്‍ബാഗുകള്‍, ഫോഗ് ലാമ്പുകള്‍, റിയര്‍ ഡീഫോഗര്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, 15 ഇഞ്ച് അലോയ് വീലുകള്‍, വിങ് മിററിലുള്ള ടേണ്‍
ഇന്‍ഡിക്കേറ്ററുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സംവിധാനം തുടങ്ങിയവയാണ് സവിശേഷതകള്(വേരിയന്റുകള്‍ക്കനുസരിച്ച് വ്യത്യാസം വരാം).
5 കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വെനീഷ്യന്‍ റെഡ്, പ്രിസ്റ്റീന്‍ വൈറ്റ്. പ്ളാറ്റിനം സില്‍വര്‍. ഡ്യൂന്‍ ബീഗ്, സ്കൈ ഗ്രേ എന്നിവയാണ് വിവിധനിറങ്ങള്‍.
Keywords: Tata, bolt, pre booking
Post a Comment
0 Comments