കാസര്‍കോട്: (www.evisionnews.in) നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും മദ്രസയുടെയും 75-ാം വാര്‍ഷികാഘോഷം 28 മുതല്‍ 31 വരെ നടക്കും. 29-ന് രാവിലെ 11 മണിക്ക് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ലാറ്റിനം ജൂബിലി കെട്ടിട ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. മന്ത്രി പി.കെ.അബ്ദുറബ്ബ് കെട്ടിടബ്ലോക്ക് ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. സുവനീര്‍ പ്രകാശനം ചെയ്യും.
മദ്രസയുടെ 75-ാം വാര്‍ഷികം 28-ന് രണ്ടുമണിക്ക് കാസര്‍കോട് സംയുക്ത ജമാ അത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ. അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിക്കും. 29-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികളുടെ പ്രാര്‍ഥനാഹാളിന്റെ ശിലാസ്ഥാപനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 31-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപനസമ്മേളനം ഇ.അഹമ്മദ് എം.പി. ഉദ്ഘാടനം ചെയ്യും. പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. അധ്യക്ഷതവഹിക്കും.
29-ന് രാവിലെ ഒമ്പതിന് വര്‍ണോത്സവം നടക്കും. മുന്‍ മന്ത്രി സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്യും. എന്‍.യു.അബ്ദുള്‍സലാം അധ്യക്ഷതവഹിക്കും. 30-ന് വെള്ളിയാഴ്ച പത്തിന് സ്‌നേഹാദരം നടക്കും. ഉച്ചയ്ക്ക് രണ്ടിന് യുവജന ശാക്തീകരണ സെമിനാര്‍ നടക്കും. 31-ന് രാവിലെ പത്തിന് വനിതാ സെമിനാര്‍ നടക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 6,000 കുട്ടികളാണ് ഉള്ളത്. നായന്‍മാര്‍മൂല ബദര്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ കീഴിലാണ് തന്‍ബീഹുല്‍ ഇസ്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകള്‍, ഡോക്യുമെന്ററി പ്രകാശനം, മെഡിക്കല്‍ക്യാമ്പുകള്‍, ബോധവത്കരണം, കലാപരിപാടികള്‍, മാഗസിന്‍ പ്രകാശനം, പ്രദര്‍ശനങ്ങള്‍, പൂര്‍വവിദ്യാര്‍ഥിസംഗമം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.
Keywords: Tanbeeh school, Naimarmoola, Platinum Jubilee, Kunhalikkutti
Post a Comment
0 Comments