Type Here to Get Search Results !

Bottom Ad

എസ് വൈ എസ് അറുപതാം വാര്‍ഷികം; ജില്ലാ സംഘാടക സമിതി ഓഫീസുദ്ഘാടനം വെള്ളിയാഴ്ച

കാസര്‍കോട്:(www.evisionnews.in) സമര്‍പ്പിത യൗവനം സാര്‍ത്ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി ജില്ലയില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ഏകോപനത്തിന് കാസര്‍കോട്ട് സംഘാടക സമിതി ഓഫീസ് തുറക്കുന്നു.

പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം സുന്നി സെന്റര്‍ ബില്‍ഡിംഗില്‍ ഇന്ന് ഉച്ചക്ക് 1.30ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ഇ സി ഭാരവാഹികളും എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ നേതാക്കളും സംബന്ധിക്കും.

ഫെബ്രുവരി 15ന് കാസര്‍കോട്ട് നടക്കുന്ന എസ് വൈ എസ് സംസ്ഥാന ഹൈവേ മാര്‍ച്ച് സമാപന സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസും ഇവിടെ പ്രവര്‍ത്തിക്കും.

keywrods :sys-60-anniversary-district-office-inauguration-friday-

Post a Comment

0 Comments

Top Post Ad

Below Post Ad