ബദിയടുക്ക (www.evisionnews.in): അമ്മയേയും മൂന്നുവയസുകാരിയായ കുഞ്ഞിനേയും ഒരേ കയറില്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സജങ്കദെ കൊടിക്കീറിലെ ഗോവിന്ദനായികിന്റെ ഭാര്യ യമുന (38)യും മൂന്നു വയസുള്ള മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരിങ്കല്‍ തൊഴിലാളിയായ ഭര്‍ത്താവ് ശനിയാഴ്ച സന്ധ്യയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വന്നപ്പോഴാണ് ഭാര്യയെയും മകളെയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിനകത്തെ കഴുക്കോലില്‍ മുഖത്തോട് മുഖം നോക്കി തൂങ്ങിയ നിലയിലായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. യമുന മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നതായും സാധാരണയായി വീട് വിട്ട് പുറത്തിറങ്ങാറില്ലെന്നും ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Keywordsl Kasaragod-police-inquest-yamuna-mother-badiyadukka
Post a Comment
0 Comments