Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളുടെ മത്സരബുദ്ധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക: പി.എസ് മുഹമ്മദ് സഗീര്‍

തളങ്കര: (www.evisionnews.in)  വിദ്യാര്‍ത്ഥികളുടെ ജന്മസിദ്ധമായ മത്സര ബുദ്ധിയെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ മേഖലയില്‍ ഉപയോഗപ്പെടുത്തുക വഴി അവരില്‍ പൗര ബോധവും സാമൂഹിക വീക്ഷണവും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കാസര്‍ക്കോട് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര പരിപാടി കാലിബര്‍ ക്ലാഷ് 15 സമാപന സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കമ്മിറ്റി പ്രസിഡന്റ് സലീം തളങ്കര വിജയികള്‍ക്കുളള ട്രോഫി വിതരണം ചെയ്തു. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി, കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട് , കെ.എം അബ്ദുല്‍ റഹ്മാന്‍, യുനുസലി ഹുദവി, ടി.എ ശാഫി , കെ.എം ബഷീര്‍ വോളിബോള്‍ , അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര നന്ദിയും പറഞ്ഞു. 

evisionnews


Keywords: Student, P.S Muhammad Sageer, Thalangara, Malik Deenar Islamic Academy

Post a Comment

0 Comments

Top Post Ad

Below Post Ad