Type Here to Get Search Results !

Bottom Ad

നിര്‍മാണ താഴിലാളികളുടെ ആനുകൂല്യം വര്‍ധിപ്പിക്കണം: എസ്ടിയു

തുരുത്തി (www.evisionnews.in): നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിത നിലവാരവും അനുദിനം ഉയരുന്നതിനനുസരിച്ച് നിര്‍മാണതൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് നിര്‍മാണതൊഴിലാളി യുണിയന്‍ (എസ്.ടി.യു.) തുരുത്തി യുണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ടി.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ഐ.എ. ത്തീഫ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. മമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. എ.എ. ശിഹാബുദ്ദീന്‍,ടി എസ് സൈനുദ്ദീന്‍,ടി.എം സൈനുദ്ദീന്‍,ടി.കെ അഷ്‌റഫ്, അഷ്‌റഫ് ഓതുന്നപുരം, ടി.കെ ഹബീബ് പ്രസംഗിച്ചു.

ഭാരവാഹികളായി ടി.എ.അബ്ദുല്‍ഖാദര്‍ (പ്രസിഡന്റ്) ടി.എ.സൈനുദ്ദീന്‍,ടി.കെ.ഹുസൈന (വൈസ് പ്രസിഡന്റ്) ടി എം.സൈനുദ്ദീന്‍ (ജന.സെക്രട്ടറി) അബ്ദുല്‍ഖാദര്‍,ഷരീഫ് (ജോ സെക്രട്ടറി) ടി.എസ് സൈനുദ്ദീന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


Keywords: Kasaragod-thuruthi-stu-anukoolyam, subsidy 




Post a Comment

0 Comments

Top Post Ad

Below Post Ad