കാസര്‍കോട് (www.evisionnews.in) : നിര്‍മാണതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തോഴിലാളികള്‍ക്ക് അപകടചികിത്സ നടത്തുന്നതിനുള്ള ആശുപത്രികളുടെ കൂട്ടത്തില്‍ ജില്ലയിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
കാസര്‍കോട്ടെ മാലിക്ദീനാര്‍ തളങ്കര, മല്ല്യ സിറ്റി, കൃഷ്ണ വിദ്യാനഗര്‍, അരിമല കാഞ്ഞങ്ങാട്, മംഗലാപുരത്തെ യേനപോയ മെഡിക്കല്‍ കോളേജ് ദെര്‍ലക്കട്ട എന്നീ ആശുപത്രികളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത് . നിര്‍മാണ തൊഴിലാളി യുണിയന്‍ (എസ്.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് ഈ തീരുമാനം ഉണ്ടായത്. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായ ബോര്‍ഡിനെ എസ്.ടി.യു. ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
Keywords: Kasaragod-constructors-accidental-treatment-kasaragod-hospital-consisted
Post a Comment
0 Comments