Type Here to Get Search Results !

Bottom Ad

എസ്. എസ്. എല്‍. സി. എക്‌സലന്‍സി ടെസ്റ്റ് ഫെബ്രുവരി 1ന് ജില്ലയില്‍ ആയിരങ്ങള്‍ പരീക്ഷ എഴുതും.

കാസ്‌റഗോട്:എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി ഈ വര്‍ഷം പരീക്ഷ എഴുതുന്ന എസ്. എസ്. എല്‍. സി. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എക്‌സലന്‍സി പരീക്ഷ ഫെബ്രുവരി 1 ന് നടക്കും. ഗണിതം, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡീയങ്ങളില്‍ പരീക്ഷക്ക് വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ നൂറോളം സെന്ററുകളിലായി ആയിരങ്ങള്‍ പരീക്ഷ എഴുതും. 

ജില്ലാ തല ഉല്‍ഘാടനം മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പരീക്ഷാര്‍ത്തികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് വിതരണം പൂര്‍ത്തിയായി. ഫെബ്രുവരി 1 രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരീക്ഷക്ക് മുന്നോടിയായി കൗണ്‍സിലിഗും മോട്ടിവേഷന്‍ ക്ലാസും നടക്കും. ക്ലാസുകള്‍ക്ക് പരിഷീലനം ലഭിച്ച റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇംഗ്ലീഷ്, ഗണിതം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പരീക്ഷകള്‍ നടക്കും. പരീക്ഷാ സാമഗ്രികള്‍ ഇന്ന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സെന്റര്‍ ചീഫുമാര്‍ ഏറ്റ് വാങ്ങും. 

ജില്ലാ തലത്തില്‍ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം നടത്തി വെബ്‌സൈറ്റിലൂടെ ഫല പ്രസിദ്ധീകരണം നടത്തും. രണ്ട് വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഉപഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ ആറ് വര്‍ഷം എസ്.എസ്.എഫ് സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റിന് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയും പ്രശംസയും ഈ വര്‍ഷത്തെ ടെസ്റ്റ് മികവുറ്റ രീതീയില്‍ നടത്തുന്നതിന് പ്രചോദനമായിട്ടുണ്ട്.സംസ്ഥാന തലത്തില്‍ പ്രമുഖരുടെ മേല്‍നോട്ടത്തിലാണ് ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 

ജില്ലയില്‍ ഫാറൂഖ് കുബണൂര്‍ കണ്‍വീനറായ സമിതിയാണ് പരീക്ഷാ നടത്തിപ്പ് നിയന്ത്രിക്കുന്നത്. സ്വാദിഖ് ആവള, ശക്കീര്‍ എം ടി പി, അബ്ദുല്‍ സലാം സഖാഫി പാടലടുക്ക എന്നിവര്‍ അംഗങ്ങളാണ്.

സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം പരീക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. സംസ്ഥാന സമിതി അംഗം അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ് മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ധീഖ് പൂത്തപ്പലം, സ്വാദിഖ് ആവള, ഫാറൂഖ് കുബണൂര്‍, അബ്ദുല്‍ സലാം സഖാഫി ചര്‍ച്ചയില്‍ സംബന്ധിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു.

keywords : kasargod-ssf-sslc-excellency-test-february-1-exam

Post a Comment

0 Comments

Top Post Ad

Below Post Ad