മാഡ്രിഡ്: (www.evisionnews.in) സ്പാനിഷ് കപ്പില്‍ ബാഴ്‌സലോണ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി അത്‌ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സ സെമിയിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ജയിച്ച ബാഴ്‌സ രണ്ടാംപാദത്തില്‍ 3-2ന് അത്‌ലറ്റികോയെ തോല്‍പ്പിച്ചു.
ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും നടന്ന മത്സരങ്ങളില്‍ ബാഴ്‌സയുടെ സമഗ്രാധിപത്യമായിരുന്നു. അത്‌ലറ്റികോയുടെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ ആധികാരികമായിരുന്നു ബാഴ്‌സയുടെ ജയം. ആദ്യപാദത്തിലെ ഒരുഗോളിന്റെ ലീഡുമായി എത്തിയ ബാഴ്‌സയെ പ്രതിരോധത്തിലാക്കി കളിയുടെ തുടക്കത്തില്‍ തന്നെ ഫെര്‍നാന്‍ഡോ ടോറസ് അത്‌ലറ്റികോയ്ക്ക് സമനില സമ്മാനിച്ചു. ഒന്‍പതാം മിനിറ്റില്‍ നെയ്മര്‍ ബാഴ്‌സയുടെ ലീഡുയര്‍ത്തി.
മുപ്പതാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയിലൂടെ അത്‌ലറ്റികോ വീണ്ടും തുല്യത പാലിച്ചു. എന്നാല്‍, മുപ്പത്തെട്ടാം മിനിറ്റില്‍ മിറാന്‍ഡയുടെ സമ്മാനഗോളും, നാല്‍പ്പത്തൊന്നാം മിനിറ്റില്‍ നെയ്മറുടെ ഗോളും ചേര്‍ന്നതോടെ ബാഴ്‌സയ്ക്ക് 3-2ന്റെ ജയം. അഗ്രഗേറ്റില്‍ 4-2ന്റെ ജയവുമായാണ് ബാഴ്‌സ സെമിയിലേക്ക് മുന്നേറിയത്.
നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ ഗാബിയും, എണ്‍പത്തിനാലാം മിനിറ്റില്‍ മരിയോ സുവാരസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഒമ്പത് പേരായി ചുരുങ്ങിയ അത്‌ലറ്റികോയുടെ ഭാഗത്ത് നിന്ന് പിന്നീട് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായതുമില്ല.
നൗ കാംപില്‍ നടന്ന ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരുഗോളിന് ബാഴ്‌സ ജയിച്ചിരുന്നു. അന്ന് ലയണല്‍ മെസ്സിയുടെ ഏകഗോളാണ് ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചത്. സെമിയില്‍ ഗെറ്റാഫെയോ, വിയ്യാ റയലോ ആയിരിക്കും ബാഴ്‌സയുടെ എതിരാളികള്‍.
Keywords: Spanish cup, Athlatico madrid, Barcelona, Neymar, Lional Messi, red card, Gabhi, Suarez
Post a Comment
0 Comments