മാഡ്രിഡ്: (www.evisionnews.in) സ്പാനിഷ് കപ്പിന്റെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയും, അത്‌ലറ്റികോ മാഡ്രിഡും ഏറ്റുമുട്ടും. ആദ്യപാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരുഗോളിന് ബാഴ്‌സലോണ ജയിച്ചിരുന്നു. അത്‌ലറ്റികോയുടെ സ്വന്തം ഗ്രൗണ്ടിലാണ് ഇന്ന് മത്സരം.
ബാഴ്‌സലോണയുടെ വിജയത്തുടര്‍ച്ചയ്ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ വരവ്. ആദ്യപാദ ക്വാര്‍ട്ടറില്‍ അവസാനം വരെ പൊരുതിയിട്ടും ലയണല്‍ മെസ്സിയുടെ ഏകഗോളിന് ബാഴ്‌സ അത്‌ലറ്റികോയെ തോല്‍പ്പിച്ചിരുന്നു.
എന്നാല്‍, നിലവിലെ ഫോം തുടരാനായാല്‍ മാഡ്രിഡില്‍ ബാഴ്‌സയ്ക്ക് വിജയം അന്യമാകില്ല. സ്‌പെയിനിലെ എല്ലാ ടൂര്‍ണമെന്റുകളിലുമായി കഴിഞ്ഞ ആറ് മത്സരങ്ങളും തുടര്‍ച്ചയായി വിജയിച്ച് നില്‍ക്കുകയാണ് ബാഴ്‌സ.
ഇതില്‍ നാല് മത്സരങ്ങളിലും ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ലെന്നതും ബാഴ്‌സയുടെ ആത്മവിശ്വാസവും, കരുത്തും വര്‍ധിപ്പിക്കുന്നു. രണ്ടാഴ്ച മുമ്പ് ലാലിഗ മത്സരത്തില്‍ അത്‌ലറ്റികോയെ 3-1ന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു ബാഴ്‌സ.
ഏറ്റവുമൊടുവില്‍ എല്‍ക്കെയെ എതിരില്ലാത്ത ആറുഗോളിന് തോല്‍പ്പിച്ചതാണ് ബാഴ്‌സയുടെ ഉയര്‍ന്ന വിജയം. അത്‌ലറ്റികോയാകട്ടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിക്കുകയും, രണ്ടെണ്ണം സമനിലയിലാവുകയും ചെയ്തു.
അത്‌ലറ്റികോ നിരയില്‍ സസ്‌പെന്‍ഷനിലായ ഡീഗോ ഗോഡിന്‍ ഇന്നും കളിക്കില്ല. എന്നാല്‍, ആദ്യപാദത്തില്‍ പുറത്തിരുന്ന കൊക്കേ ഇന്ന് കളിക്കും. പരുക്കേറ്റ ജെറെമി മത്തേയു കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയെങ്കിലും, ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. കഴിഞ്ഞ മത്സരത്തില്‍ സൈഡ് ബെഞ്ചിലിരുന്ന ലൂയി സുവാരസ് ഇത്തവണയും ബെഞ്ചിലായിരിക്കും.
Keywords: Spanish cup, Barcelona, Madrid match
Post a Comment
0 Comments