റിയാദ്: (www.evisionnews.in) സൗദി അറേബ്യന്‍ രാജാവ് അബ്ദുള്ള അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൗദി സമയം രാത്രി ഒരു മണിക്കായിരുന്നു അന്ത്യം.
അബ്ദുള്ള രാജാവിന്റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് പുതിയ സൗദി ഭരണാധികാരിയാവും. 2012 മുതല്‍ കിരീടാവകാശിയും പ്രതിരോധമന്ത്രിയുമാണ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്. പുലര്‍ച്ചെ സൗദി ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. ജുമ്ആ പ്രാര്‍ത്ഥനയ്ക്കു ശേഷം ഇന്നു തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്നാണ് ഔദ്യോഗികകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
1923ല്‍ ജനിച്ച അബ്ദുള്ള രാജാവ് 2005ല്‍ ആണ് സൗദി ഭരണാധികാരിയായി ചുമതലയേറ്റത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല വാര്‍ത്തകളും പുറത്തു വന്നിരുന്നു. അടുത്തിടെ പൊതുചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. സഹോദരന്‍ സല്‍മാന്‍ ഭരണകൂടത്തില്‍ പല നിര്‍ണായകസ്ഥാനങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ആധുനിക സൗദിയുടെ ശില്‍പി എന്ന നിലയിലാണ് അദ്ദേഹം ഓര്‍ക്കപ്പെടുക. അഞ്ചു ദശകത്തോളം റിയാദിന്റെ ഗവര്‍ണറായിരുന്നു. സൗദ് കുടുംബത്തിലെ തന്നെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അബ്ദുള്ള രാജാവ്. കര്‍ശനമായ ചട്ടക്കൂടുകല്‍ക്കിടയിലും സ്ത്രീശാക്തീകരണത്തിന് അദ്ദേഹം മുന്‍കൈയെടുത്തു. പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാനും ശ്രമിച്ചു.
Keywords: Soudi King Abdulla, Salman bin Abdul Azeez
Post a Comment
0 Comments