Type Here to Get Search Results !

Bottom Ad

ഓഹരി വിപണിയില്‍ പുതിയ റെക്കോര്‍ഡ്


മുംബൈ: ഓഹരി വിപണി പുതിയ ഉയരത്തില്‍. ഇന്ന് ദേശീയ സൂചികയായ നിഫ്റ്റിയും ബോംബെ എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സും പുതിയ റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു.

292 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ് 29571 ലും 75 പോയിന്റുയര്‍ന്ന് നിഫ്റ്റി 8910 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യമായാണ് നിഫ്റ്റി 8900 കടക്കുന്നത്.

ഓട്ടോ, ബാങ്കിംഗ്, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐടി, മെറ്റല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. ആക്‌സിസ് ബാങ്ക്, സിപ്ല, ഐസിഐസിഐ എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഡോ.റെഡ്ഡിസ് ലാബ്‌സ്, കെയ്ന്‍ ഇന്ത്യ, ഇന്‍ഫോസിസ് ഓഹരികള്‍ക്ക് നഷ്ടമുണ്ടായി.

keywords :mubai-trade-sensex-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad