കാസര്‍കോട് (www.evisionnews.in): രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി റിപ്പബ്ലികിന്റെ സാഹ് യാനത്തില്‍ മനുഷ്യജാലിക തീര്‍ത്ത് എസ്കെഎസ്എസ്എഫ്. ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ നിന്നും 35 ക്ലസ്റ്റര്‍ നിന്നുമായി എത്തിയ പതിനായിരത്തില്പരം പ്രവര്‍ത്തകര്‍ ജാലികയില്‍ അണിനിരന്നു.
മനുഷ്യജാലികക്ക് മുന്നോടിയായി വൈകുന്നേരം 4 മണിക്ക് പൊയ്നാചിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ സമസ്ഥാന ജില്ലാ ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, തൂവെള്ള വസ്ത്ര ധാരികളായ ദേശീയ പതാകയുടെ കളര്‍ ആലേഗനം ചെയ്യുന്ന കുംങ്കുമം, വെള്ള, പച്ച തൊപ്പി ധരിച്ച എസ്കെഎസ്എസ്എഫ് പതാകയേന്തിയ വിഖായ ത്വലബ ക്യാമ്പസ് വിഭാഗങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ അണിനിരന്നു.
പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറാ അംഗം യു.എം അബ്ദുല്‍ റഹ്മാന് മൗലവി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് വിവിധ മത രാഷ്രടീയ സാമൂഹിക സാംസ്കാരിക നേതാക്കളും പ്രവര്‍ത്തകരും പര്സപരം കൈകോര്‍ത്ത് തീവ്രവാതത്തിനും ഭീകരവാത്തിനുമെതിരെ പ്രതിജ്ഞ ചെല്ലി ജാലിക തീര്‍ത്തു. ശേഷം ദേശീയോദ്ഗൃന്ധനഗാനം, പ്രമേയ പ്രഭാഷണം, മുഖ്യപ്രഭാഷണം, എന്നിവയും നടന്നു.

Keywords: Kasaragod-manushyajalika-republic-skssf
Post a Comment
0 Comments