Type Here to Get Search Results !

Bottom Ad

എസ് കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

www.evisionnews.in

കാസര്‍കോട് (www.evisionnews.in): രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ചട്ടഞ്ചാലില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രാജ്യത്തിന്റെ ഭരണഘടനക്കും ജനാതിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് മനുഷ്യജാലിയുടെ മുഖ്യ സന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുന്ന സാമൂദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിനുവേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ജാലികയിലൂടെ ജനങ്ങള്‍ കൈമാറുന്നത്.

ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ നിന്നും, 35 ക്ലസ്റ്റര്‍ നിന്നുമായി പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ ജാലികയില്‍ അണിനിരക്കും. രാവിലെ 9മണിക്ക് സ്വാഗത സംഘ ചെയര്‍മാന്‍ കെ. മൊതീന്‍കുട്ടി ഹാജി ദേശീയ പതാക ഉയര്‍ത്തലോട് കൂടി പരിപാടിക്ക് തുടക്കം കുറിക്കും. ജാലിക റാലി, പ്രതിജ്ഞ, ദേശീയോദ്ഗൃന്ധനഗാനം, പ്രമേയ പ്രഭാഷണം, മുഖ്യപ്രഭാഷണം, എന്നിവ നടക്കും. വിവിധ മത രാഷ്രടീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും പരസപരം കൈകോര്‍ത്ത് തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ക്കും. 

മനുഷ്യജാലികാ റാലി വൈകുന്നേരം 3 മണിക്ക് പൊയ്‌നാച്ചിയില്‍ നിന്ന് ആരംഭിക്കും. റാലിക്ക് മുന്‍ നിരയില്‍ യഥാക്രമം സമസ്ഥാന ജില്ലാ ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അണിനിരക്കും. തൂവെള്ള വസ്ത്ര ധാരികളായ ദേശീയ പതാകയുടെ കളര്‍ ആലേഖനം ചെയ്യുന്ന കുംങ്കുമം, വെള്ള, പച്ച തൊപ്പി ധരിച്ച എസ്‌കെഎസ്എസ്എഫ് പതാകയേന്തിയ വിഖായ, ത്വലബ, കാമ്പസ് വിഭാഗങ്ങള്‍ക്ക് പുറമെ പൊതു പ്രവര്‍ത്തകരായ ആയിരങ്ങള്‍ റാലിയില്‍ അണിനിരക്കുമെന്നും റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ 3മണിക്ക് മുമ്പായി പൊയിനാച്ചിയില്‍ പ്രവര്‍ത്തകരെ ഇറക്കി ചട്ടംഞ്ചാലില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.


Keywords: Kasaragod-skssf-manushyajalika-secreteriate




Post a Comment

0 Comments

Top Post Ad

Below Post Ad