Type Here to Get Search Results !

Bottom Ad

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 53കാരന്‍ അറസ്റ്റില്‍

മംഗലാപുരം:(www.evisionnews.in) പത്തുവയസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റുചെയ്തു. വിട്ടല്‍ സാലേത്തൂര്‍ കാരാജയിലെ രാജാബാണ് വിട്ടല്‍ പോലീസിന്റെ പിടിയിലായത്.

evisionnews

വീടിനടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യംമൊന്നും കുട്ടി ആരോടും പറഞ്ഞില്ല. പിന്നീട് വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് ഉടനെത്തന്നെ രാജാബിനെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നാലുഭാര്യമാരുള്ള ഇയാള്‍ക്ക് 23 കുട്ടികളുമുണ്ട്.

Keywords: karnataka-manglore-arrest-sexualharassment


Post a Comment

0 Comments

Top Post Ad

Below Post Ad