മുംബൈ: (www.evisionnews.in) ഭരണഘടനയില്‍ നിന്നും മതേതരം, സോഷ്യലിസ്റ്റ് എന്നീ വിശേഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും റൗട്ട് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രത്തില്‍ മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഒഴിവാക്കിയത് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റൗട്ട്. പരസ്യത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ ഒഴിവാക്കിയതിനെ സ്വാഗതം ചെയ്യുന്നു. ഇത്തവണ അബദ്ധം സംഭവിച്ചതാണെങ്കില്‍ ഇനി ആ വാക്കുകള്‍ ഭരണഘടനയില്‍ നിന്നും സ്ഥിരമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതിക്ക് മുമ്പുള്ള ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രമാണ് പരസ്യത്തിനായി ഉപയോഗിച്ചതെന്ന് വാര്‍ത്താവിനിമയ മന്ത്രി രാജ്യവര്‍ദ്ധന്‍ രാത്തോഡ് പറഞ്ഞു.
Keywords: Indian constitution, socialist, democracy,
Post a Comment
0 Comments