Type Here to Get Search Results !

Bottom Ad

സ്‌കൂട്ടിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഭര്‍തൃമതി മരണപ്പെട്ടു

നീലേശ്വരം : (www.evisionnews.in)  ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഭര്‍തൃമതി മരണപ്പെട്ടു. കൊട്രച്ചാലിലെ തേലപ്രം കണ്ണന്‍ -കാര്‍ത്യായനി ദമ്പതികളുടെ മകളും കുവൈത്തില്‍ ജോലി നോക്കുന്ന മാണിക്കോത്തെ ശശിയുടെ ഭാര്യയുമായ ബിന്ദുവാണ് (36) ചികിത്സക്കിടെ മംഗലാപുരത്തെ യൂണിറ്റി ആശുപത്രിയില്‍ മരണപ്പെട്ടത്.
ജനുവരി 20 ന് കാഞ്ഞങ്ങാട്ട് മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ ഫീസ് അടക്കാന്‍ സുഹൃത്തായ യുവതിയോടൊപ്പം സ്‌കൂട്ടിയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ബിന്ദു അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടിക്ക് പിറകെ നായ കുരച്ചു കൊണ്ട് ഓടുകയും ഇതിനിടയില്‍ നായ ബിന്ദുവിന്റെ ഷാളില്‍ കടിക്കുകയും ചെയ്ത വെപ്രാളത്തില്‍ ബിന്ദു വണ്ടിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിന്ദുവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സൗപര്‍ണിക, സോപാനിക എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സുരേഷ് (ടാക്‌സി ഡ്രൈവര്‍), രാജേഷ് (കുവൈത്ത്), സിന്ധു.


Keywords: Scooter, Bindhu, dead, Manglore hospital, Injury, dog


Post a Comment

0 Comments

Top Post Ad

Below Post Ad