കാഞ്ഞങ്ങാട്(www.evisionnews.in)ആത്മഹത്യചെയ്യാന്‍തയ്യാറെടുത്ത്റെയില്‍പാളത്തിനരികിലൂടെ നടന്നു നീങ്ങിയ ഹോംനേഴ്‌സ് മറ്റൊരു ആത്മഹത്യക്ക് സാക്ഷിയായി.
ഇന്നലെ വൈകിട്ട് നിത്യാനന്ദ ആശ്രമത്തിനടുത്ത റെയില്‍പാളത്തിനടുത്താണ് നാടകീയ സംഭവങ്ങള്‍. പുതുക്കൈ സ്വദേശിനിയായ ഹോംനേഴ്‌സ് ആത്മഹത്യ ചെയ്യാനുള്ള ഉറച്ച തീരുമാനമെടുത്താണ് സ്ഥലത്തെത്തിയത്.
ഇതിനിടയില്‍ കുശാല്‍ നഗറിനടുത്ത കടിക്കാല്‍ സ്വദേശിയും റവന്യൂ വകുപ്പിലെ റിട്ട. ജീവനക്കാരനുമായ കുഞ്ഞിരാമന്‍ എന്ന 70 വയസ്സുകാരന്‍ റെയില്‍ പാളത്തിലെത്തി തീവണ്ടിക്കു മുന്നില്‍ ചാടുകയും ചെയ്തു. ഇത് നേരിട്ട് കണ്ട് സ്ത്രീ കുഞ്ഞിരാമനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ കുഞ്ഞിരാമന്‍ തീവണ്ടിക്കടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് പരിസര വാസികള്‍ സ്ഥലത്ത് ഓടിക്കൂടി. യുവതിയെ പിന്നീട് നാട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
ഈ സംഭവം നടന്നില്ലായിരുന്നെങ്കില്‍ യുവതി തീര്‍ച്ചയായും തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുമായിരുന്നു. ഇക്കാര്യം യുവതി തന്നെ സമ്മതിച്ചു. കുടുംബ പരമായ പ്രശ്‌നങ്ങളാല്‍ യുവതി മാനസീകമായി ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു.
ആത്മഹത്യ നേരില്‍ കാണാനിടയായതിനെതുടര്‍ന്ന് മനോവിഭാന്ത്രിയിലായ യുവതി പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. വിവാഹിതയായ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഉപജീവനത്തിന് ഹോംനേഴ്‌സിന്റെ ജോലി ചെയ്തുവരികയായിരുന്നു.
ആത്മഹത്യ ചെയ്യാനാണ് യുവതി റെയില്‍പാളത്തിനടുത്തേക്ക് നടന്നു നീങ്ങിയത്.യുവതിയുടെ കൈയ്യില്‍ ഒരു മൊബൈല്‍ ഫോണുണ്ടായിരുന്നു. ഇവരെ ഇന്ന് രാവിലെ അമ്മയോടൊപ്പം വിട്ടയച്ചു.
keywords : suicide-home-nurse-other-withness
Post a Comment
0 Comments