റിയാദ്: (www.evisionnews.in) അബ്ദുള്ള രാജാവിന്റെ നയങ്ങളെ പൂര്‍ണ്ണമായും പിന്തുടരുന്നയാളാണ് പുതിയ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്. അധികാര രംഗത്ത് മാത്രമല്ല രാജകുടുംബത്തിലും ശക്തനാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്.
സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ 25 ാമത്തെ മകനാണ് സല്‍മാന്‍. അബ്ദുള്ള രാജാവിന്റെ അര്‍ധ സഹോദരന്‍. 1935 ഡിസംബര്‍ 31 ന് ജനിച്ച സല്‍മാനും സഹോദരങ്ങളും സൗദിരി സെവന്‍ എന്നാണ് അറിയപ്പെടുന്നത്. ഹസ്സ ബിന്‍ അഹമ്മദ് അല്‍ സൗദെരിയാണ് ഇവരുടെ മാതാവ്. രാജകുടുംബത്തില്‍ ഏറ്റവും സ്വാധീനമുള്ള സംഘമായിരുന്നു സൗദെരി സെവന്‍.
20 വയസുള്ളപ്പോള്‍ റിയാദ് ഗവര്‍ണറായാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അധികാരത്തിലെത്തുന്നത്. ആധുനിക റിയാദിന്റെ ശില്‍പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജകുടുംബത്തിലെ മധ്യസ്ഥനായും സല്‍മാന്‍ അറിയപ്പെടുന്നു. രാജകുടുംബത്തിന്റെ ഐക്യം തകരാതെ നോക്കുന്നതില്‍ എന്നും മുന്‍കൈയെടുത്തിരുന്നത് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദാണ്.
2012 ജൂണിലാണ് അദ്ദേഹം കിരീടാവകാശിയാകുന്നത്. ഭരണകാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന അദ്ദേഹം എല്ലാ ദിവസവും രാവിലെ കൃത്യം ഏഴു മണിക്ക് ഓഫീസിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു വിവാഹം കഴിച്ചിട്ടുള്ള സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് 10 മക്കളുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ സഹമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാനും ബഹിരാകാശത്തു പോയ ആദ്യ സൗദിക്കാരനായ സുല്‍ത്താന്‍ രാജകുമാരനും ഇദ്ദേഹത്തിന്റെ മക്കളാണ്. ഒരുവര്‍ഷത്തോളമായി അബ്ദുള്ള രാജാവ് അധികാരത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍ രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് 79 കാരനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും.
Keywords: Salman bin Abdul Azeez, Soud, King, Abdulla King, Riyadh, Makha, Madeena
Post a Comment
0 Comments