ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രാജ്കോട്ടിലെ പത്രത്തിനെതിരെ 51 കോടി രൂപയ്ക്ക് മാനനഷ്ടകേസ് ഫയൽചെയ്തു. രാജ്കോട്ടിലെ സായാഹ്ന പത്രമായ ‘അബ്തക്’ ഉടമ സതീഷ് മേത്തയ്ക്കാണ് പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജ് പി.ബി. പാർമർ സമൻസ് അയച്ചത്. ഫെബ്രുവരി നാലിന് കോടതിയിൽ ഹാജരാവാനാണ് പത്രഉടമയ്ക്ക് സമൻസ്.
ജഡേജയ്ക്കും ബിസിനസ് പങ്കാളി ജനീഷ് അജ്മേരക്കും ബാലി ഡാൻഗർ എന്ന ഭൂമാഫിയക്കാരനുമായി ബന്ധമുണ്ടെന്ന് ‘അബ്തക്’ പത്രം കഴിഞ്ഞ നവംബർ 20ന് വാർത്ത കൊടുത്തിരുന്നു. പത്രത്തിന് വക്കീൽ നോട്ടീസ് അയച്ചിട്ടും മറുപടിയുണ്ടാവാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് ജഡേജയുടെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ വസ്തുതകൾ പരിശോധിക്കാതെയാണ് പത്രം വാർത്ത കൊടുത്തതെന്നും ഭൂമാഫിയക്കാരനുമായി തന്റെ കക്ഷിയായ ജഡേജ്യ്ക്ക് ബന്ധമില്ലെന്നും ജഡേജയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും അഭിഭാഷകൻ ഹിരൺ ഭട്ട് പറഞ്ഞു. ജഡേജയ്ക്ക് രാജ്കോട്ടിൽ ‘ജഡ്ഡുസ് ഫുഡ് ഫീൽഡ്’ എന്ന റസ്റ്ററന്റുണ്ട്. എന്നാൽ പത്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ജനീഷ് അജ്മേര ജഡേജയുടെ റസ്റ്ററന്റ് ബിസിനസ് പങ്കാളിയല്ലെന്നും അഭിഭാഷകൻ പറഞ്ഞു.
keywords : ravinder-jadeja-51-crore-case-file
Post a Comment
0 Comments