Type Here to Get Search Results !

Bottom Ad

റവന്യൂ അദാലത്ത് : ഉസ്താദ് ഹസ്സന്‍ ഭായിക്ക് ഭൂമി നല്‍കും

കാസര്‍കോട് (www.evisionnews.in)ഷെഹനായിലൂടെ ഉപകരണ സംഗീത വായനയില്‍ മായാജാലം സൃഷ്ടിച്ച ഉസ്താദ് ഹസ്സന്‍ ഭായിക്ക് ഫെബ്രുവരി 10ന് നടക്കുന്ന റവന്യൂ സര്‍വ്വെ അദാലത്തില്‍ ഭൂമി നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഗുരുപൂജ അവാര്‍ഡ് ജേതാവ് കൂടിയായ ഹസ്സന്‍ ഭായി പത്ത് വര്‍ഷത്തോളമായി വാടകവീടുകളിലാണ് താമസിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഭൂമി അനുവദിച്ച് കിട്ടുന്നതിനുവേണ്ടി റവന്യൂ അധികൃതര്‍ക്ക് ഹസ്സന്‍ഭായി അപേക്ഷ നല്‍കിയത്. ഹസ്സന്‍ഭായിയുടെ അപേക്ഷ പരിഗണിച്ച ജില്ലാ ഭരണകൂടം തെക്കില്‍ വില്ലേജില്‍ അഞ്ച് സെന്റ് സ്ഥലമാണ് നല്‍കുന്നത്. ഫെബ്രുവരി 10ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സര്‍വ്വെ റവന്യൂ അദാലത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും ഹസ്സന്‍ ഭായി ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങും. 

ഭൂമി ലഭിച്ച് കഴിഞ്ഞാല്‍ വീട് വെയ്ക്കാന്‍ സഹായം ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കിടപ്പിലായ ഭാര്യയും അവിവാഹിതയായ മകളും മരണപ്പെട്ട മകളുടെ മൂന്ന് മക്കളും , മകനും അടങ്ങുന്ന കുടുംബം ഹസ്സന്‍ഭായി കുട്ടികളെ സംഗീതം പഠിപ്പിച്ച് കിട്ടുന്ന തുച്ഛവരുമാനത്തിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സ്ഥലം അനുവദിച്ചു കിട്ടുന്നതോടെ വാടകവീടില്‍ നിന്നും മോചനം നേടാം എന്ന പ്രതീക്ഷയിലാണ് ഹസ്സന്‍ ഭായിയും കുടുംബവും.ലോക പ്രശസ്ത ഷെഹ്നായ് വിദ്വാന്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ കേരളത്തിലെ ഏക ശിഷ്യനാണ് ഹസ്സന്‍ഭായി.ബിസ്മില്ലാഖാന്റെ വരദാനമായി ലഭിച്ച ഷെഹ്നായിയുമായാണ് കേരളത്തിനകത്തും പുറത്തും അദ്ദേഹം കച്ചേരി നടത്തുന്നത്.

keywords: revenue-adhalath-usthad-hassanbhai-property-handover

Post a Comment

0 Comments

Top Post Ad

Below Post Ad