കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 27ന് നടത്താനിരുന്ന ഫോട്ടോക്യാമ്പ് മറ്റൊരു തീയതിലേക്ക് മാറ്റിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
27ന് നടത്താനിരുന്ന കാസര്‍കോട് താലൂക്കിലെ ആലമ്പാടി മദ്രസ്സ, കല്ലക്കട്ട സ്‌കൂള്‍, സന്തോഷ്‌നഗര്‍ മദ്രസ്സ, എന്നിവിടങ്ങളിലെയും ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ വെളളാപ്പ് മദ്രസ്സ, വള്‍വക്കാട് മദ്രസ്സ, എളമ്പച്ചി നവോദയ വായനശാല, പേറോപ്പാട് മദ്രസ്സ, സി.എച്ച് മുഹമ്മദ്‌കോയ സ്‌കൂള്‍, ഉടുമ്പുന്തല മദ്രസ എന്നിവിടങ്ങളിലെയും ഫോട്ടോക്യാമ്പുകളാണ് മാറ്റിവെച്ചത്.
Keywords: Kasaragod-rationcard-district-photo-camp-supply-officer
Post a Comment
0 Comments