Type Here to Get Search Results !

Bottom Ad

ആര്‍ആര്‍എസ് വിജയശക്തി സംഗമം നാളെ; ജില്ലയില് കനത്ത സുരക്ഷ

കാസര്‍കോട് (www.evisionnews.in): ആര്‍.എസ്.എസ് കാസര്‍കോട് റവന്യൂ ജില്ലാ സാംഘിക് വിജയശക്തി സംഗമം നാളെ. വൈകിട്ട് 4.45ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രിഗേഡിയര്‍ ഐ.എന്‍റായ് മംഗലാപുരം അധ്യക്ഷത വഹിക്കും.
evisionnews

മേജര്‍ ബി.എ നഞ്ചപ്പ, കൊടക് മുഖ്യാതിഥി ആയിരിക്കും. ആര്‍.എസ്.എസ് അഖില ഭാരതീയ കാര്യകാരിണി സദസ്യന്‍ എസ്.സേതു മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.കെ ബലറാം, ഡോ.വാമന ഷേണായ് സംബന്ധിക്കും. വൈകുന്നേരം 3ന് ആരംഭിക്കുന്ന പഥ സഞ്ചലനയത്തില്‍ കാല്‍ ലക്ഷം ഗണവേഷധാരികള്‍ പങ്കെടുക്കും. ആയിരക്കണക്കിന് അമ്മമാരും ക്ഷണിക്കപ്പെട്ട വ്യക്തികളും പങ്കെടുക്കും.

റൂട്ട് മാര്‍ച്ച് നാല് വിത്യസ്ത ഭാഗങ്ങളില്‍ നിന്ന് കൃത്യം മൂന്ന് മണിയോടെ ആരംഭിക്കും. ചെങ്കള, പുതിയബസ്റ്റാ്ന്റില്‍ എന്നിവിടങ്ങളല്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ഗവണ്‍മെന്റ് കോളേജില്‍ അവസാനിക്കും. ഉളിയത്തടുക്കയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ചെട്ടുംകുഴി- ഉദയഗിരി വഴിയും കുഡ്‌ലു രാംദാസ് നഗറില്‍ മീപ്പുഗിരി-എസ്പി ഓഫീസ് വഴിയും വിദ്യാനഗറിലെത്തും.

കൃത്യം 4.45ഓടെ ആരംഭിക്കുന്ന ഔദ്യോഗിക പരിപാടി 6.05 വരെ നീണ്ടുനില്‍ക്കും. നാലുവരിയായിട്ടായിരിക്കും മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ അണിനിരക്കുക.

ബദിയഡുക്ക, മുള്ളേരിയ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചെര്‍ക്കളയില്‍ നിന്നും തിരിഞ്ഞ് ചട്ടഞ്ചാല്‍ ദേളി വഴി കാസര്‍കോട്ടേക്ക് പോകേണ്ടതും, പാലക്കുന്ന്, ഉദുമ വഴി വരുന്ന വാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞ് മാങ്ങാട്  ചട്ടഞ്ചാല്‍ ദേളി വഴി കാസര്‍കോട് ഭാഗത്തേക്ക് പോവേണ്ടതുമാണ്.

കണ്ണൂര്‍ ഭാഗത്തും നിന്നും കാസര്‍കോട്, മംഗളൂരു ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങള്‍, ഗ്യാസ് ടാങ്കറുകള്‍, വലിയ ട്രെയിലറുകള്‍ എന്നീ തരത്തില്‍ പെടുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിക്കാതെ കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

പരിപാടി കണക്കിലെടുത്ത് ശക്തമായ പോലീസിനെ വിന്യാസിക്കും. വാഹന പട്രോളിംഗും പിക്കറ്റും ഏര്‍പ്പെടുത്തും. ജില്ലയിലെ പോലീസിനെ കൂടാതെ പുറമെ നിന്നു പോലീസിനെ കൊണ്ട് വരാനും തീരുമാനിച്ചിട്ടുണ്ട്.


Keywords: Kasaragod-rss-vijaya-shakthi-

Post a Comment

0 Comments

Top Post Ad

Below Post Ad