കാസർകോട്:(www.evisionnews.in)ഫെബ്രുവരി 1ന് കാസർകോട് ആർ.എസ്.എസ് സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകുന്ന കാര്യത്തിൽ പൊലീസിന്റ് അന്തിമ തീരുമാനം വെള്ളിയാഴ്ച.
റൂട്ട് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ ആർ.എസ്.എസ് നേതൃത്വമായി വെള്ളിയാഴ്ച ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി തോംസൺ ജോസ് ഈ-വിഷൻ ന്യൂസിനോട് പറഞ്ഞു.ചെങ്കള നാലാം മൈൽ,അണങ്കൂർ,ഉളയത്തടുക്ക എന്നിവിടങ്ങളിൽ നിന്നും ഒരേ സമയം റൂട്ട് മാർച്ച് നടക്കും.25,000 പേരാണ് മാർച്ചിൽ അണിനിരക്കുക.വൈകുന്നേരം 4 മണിക്കാണ് മാർച്ച് ആരംഭിക്കുക.6 മണിക്ക് സമാപിക്കും.വിജയശക്തി സംഗമം എന്നാണ് ആർ.എസ്.എസ് പരിപാടി അറിയുന്നത്.
keywords : rss-route-march-friday-last-decision
Post a Comment
0 Comments