മാങ്ങാട് :(www.evisionnews.in)തിരുനബിയുടെ സ്‌നേഹപരിസരം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടന്ന ഉദുമ ഡിവിഷന്‍ മീലാദ് സമ്മേളനം മാങ്ങാട് സമാപിച്ചു.
വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ സംവദിച്ച സ്‌നേഹ സദസ്സ് കെ കുഞ്ഞി രാമന്‍ എം എല്‍ എ ഉത്ഘാടനം ചെയ്തു. വിവിധ മതങ്ങളും രാഷ്ട്രീയ സംഘടനകളും പരസ്പരം സംവദിക്കാനുള്ള വേദികള്‍ ഒരുക്കുന്നത് മനുഷ്യ സൗഹാര്‍ദ്ധത്തിന് ആക്കം കൂട്ടുന്നതിന്ന് വഴിയൊരുക്കുമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്കതീതമായി തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന പ്രവാചകാധ്യപനം ഉദ്ധരിച്ച് കൊണ്ട് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂല്‍ പ്രിന്‍സിപ്പാല്‍ സിദ്ധീക് സിദ്ധീഖി സഖാഫി സ്‌നേഹ ഭാഷണം നടത്തി. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ബി ജെ പി നേതാവ് ബാബു രാജ് ,തുടങ്ങിയവര്‍ സ്‌നേഹ സന്ദേശം നല്‍കി. എസ് എസ് എഫ് ജില്ലാ നേതാക്കളായ സ്വലാഹുദ്ധീന്‍ അയ്യൂബി,സിദ്ധീഖ് പൂത്തപ്പലം,ജാഫര്‍ സി എന്‍,അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്,റഫീക് സഖാഫി ചേടിക്കുണ്ട് ആശംസകളറിയിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അശ് റഫ് സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ശരീഫ് സഅദി ഏണിയാടി, ഉമര്‍ സഖാഫി മൗവ്വല്‍ ,സി എം റഊഫ് മുസ്‌ലിയാര്‍,സുഹൈല്‍ ബേക്കല്‍, സമദ് തെക്കില്‍ മുആദ് പടുപ്പ് സംബന്ധിച്ചു.
അബ്ദുല്‍ റഹ്മാന്‍ എരോല്‍ സ്വാഗതവും ബശീര്‍ ഹിമമി സഖാഫി പെരുമ്പള നന്ദിയും പറഞ്ഞു.
keywords : religion-between-kunhiraman-mla
Post a Comment
0 Comments